Instant No Fax Payday Loan Instant No Fax Payday Loan

നള പാചകം

One cannot think well,love well,sleep well, if one has not dined well. - Virginia Woolf സത്യം ഉറക്കം വരില്ല സ്നേഹം വരില്ല ചിന്തകളും വരില്ല .. നമുക്കിനി സ്വല്‍പ്പം ഭക്ഷണ കാര്യം ആകാം അതിനാല്‍ ..ഗൌരവം ഏറിയതും അല്ലാത്തതും ആയ പലവിധ പാചക ചര്‍ച്ചകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട് ..അര്‍ഹിക്കുന്ന പ്രാധാന്യം അവയ്ക്ക് കിടിയിട്ടുണ്ടോ എന്ന് അറിയില്ല ..അന്ന വിചാരം മുന്ന വിചാരം എന്നുള്ളത് കൊണ്ട് കുറച്ചു പാചക പരീക്ഷണങ്ങള്‍ ..ഗൂഗിള്‍ അമ്മായിയുടെ സഹായത്താല്‍ കണ്ടെത്തിയവ ..സ്വയം പരീക്ഷിച്ചു ആസ്വദിച്ചവ..വായിക്കുക ഇഷ്ടം തോന്നുന്നു എങ്കില്‍ സ്വയമേവ അല്ലേല്‍ ഭാര്യയെ കൊണ്ടോ അമ്മയെ കൊണ്ടോ സ്വല്‍പ്പം നിര്‍ബന്ധിച്ചു ( ഇല്ലാതെ അവര്‍ ചെയ്യില്ല ..അവര്‍ക്ക് പാചകത്തിന് അവരുടെതായ വഴി ഉണ്ടല്ലോ ..നമ്മള്‍ ഇതൊക്കെ കൊണ്ട് ചെന്നാല്‍ ഒരു നോട്ടം കിട്ടും ) തന്നെ ചെയ്യിക്കുക .. More »

 

കുട്ടനാടന്‍ മീന്‍ കറി (തൃശൂര്‍ മിക്സ് )

1) മീന്‍ ഏതെങ്കിലും – 1/2 കിലോ

2) വെളിച്ചെണ്ണ – 2 സ്പൂണ്‍

3) പച്ചമുളക് – 6 എണ്ണം

ഇഞ്ചി – ഒരു വലിയ കഷ്ണം

സവാള – 1 എണ്ണം / ചെറിയ ഉള്ളി – 12 എണ്ണം

വേപ്പില – 1 കതിര്‍

വെള്ളുള്ളി – 1 എണ്ണം

ഉലുവ – 1/2 ടീസ്പൂണ്‍

4) മുളക് പൊടി- 1 സ്പൂണ്‍

മല്ലിപൊടി – 1 സ്പൂണ്‍

മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍

5) തക്കാളി – 1 എണ്ണം

കുടപുളി – 1 കഷ്ണം

വെള്ളം – ആവശ്യത്തിനു

ഉപ്പു – ആവശ്യത്തിനു

വേപ്പില – 1 കതിര്‍

7) കട്ടിയുള്ള തേങ്ങ പാല്‍ – 1 കപ്പ്‌

8) വെളിച്ചെണ്ണ – 5 സ്പൂണ്‍

ചെറിയ ഉള്ളി – 6 എണ്ണം

തയ്യാറാക്കേണ്ട വിധം
മൂന്നാമത്തെ ചേരുവകള്‍ നല്ലത് പോലെ ചതച്ച് എടുക്കുക (മിക്സ് യില്‍ വെള്ളം ചേര്കാതെ അരച്ചാലും മതി ) . മീന്‍ ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേക്കു അരച്ച് വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് വഴറ്റി എടുക്കുക . നല്ലതുപോലെ മൂത്ത മണം വരുമ്പോള്‍ നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപിച്ചു എടുക്കുക .അതിലേക്കു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക . കുടപുളി ചെറിയ കഷ്ണങ്ങള്‍ ആകിയതും , ഉപ്പു ,വെള്ളം ,വേപ്പില എന്നിവ ചേര്‍ത്ത് തിളപിക്കുക .അതിലേക്ക് മീന്‍ ഇട്ടു വേവിക്കുക. (5- 10 മിനുടു മതിയാകും ), കുറച്ചു വെള്ളം വറ്റി കഴിഞ്ഞാല്‍ ,തയ്യാറാകി വച്ചിരിക്കുന്ന തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക . എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി മൂപിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക .( ഉള്ളിക് പകരം കടുക് പൊട്ടിച്ചാലും മതി )         അജിത്‌ നായര്‍ .റെഡ്‌ ചില്ലീ .

by ആദിത്യയുംഅനിലും

പെപ്പര്‍ ചിക്കന്‍

കോഴി ഒരു കിലോ വാങ്ങി മുറിച്ചു വൃത്തി ആക്കി മാറ്റി വയ്ക്കണം ..ഒരു രണ്ടു സവാള അരിഞ്ഞു വയ്ക്കുക  . ഒപ്പം  ഒരു നാല് പച്ച മുളകും ഒരു ചെറു തക്കാളിയും . കുറച്ചു (ഒരു ആറു ഏഴു എണ്ണം ) വെളുത്തുള്ളിയും സ്വല്‍പ്പം ഇഞ്ചിയും ഒന്നിച്ചു മിക്സിയില്‍ അടിച്ചു മാറ്റി വയ്ക്കണം .

ഇനി വൃത്തി ആക്കി വച്ച ചിക്കന്‍ കഷണങ്ങള്‍ ഒരു പാത്രത്തില്‍ സ്വല്‍പ്പം മാത്രം വെള്ളവും  കാല്‍ സ്പൂണ്‍ മഞ്ഞള്‍   പൊടിയും  ചേര്‍ത്തു ഇളക്കി  മീഡിയം  തീയില്‍ വേവിച്ചു എടുക്കുക . വേവ് ഒരു പരുവം ആകുമ്പോ അതില്‍ അരച്ച് വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്‌ ചേര്‍ക്കുക (സ്വല്‍പ്പം വെള്ളം മാതിരി ഇരുന്നോട്ടെ )

ഇനി ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ സവാള വഴറ്റുക ..പച്ച മുളകും തക്കാളിയും പിന്നാലെ ചേര്‍ത്തു വഴറ്റണം ..റെഡി ആകുമ്പോ അതില്‍ ഒരു അര കരണ്ടി മല്ലി പൊടി , ഒരു കരണ്ടി ഗരം മസാല രണ്ടു കരണ്ടി കുരുമുളക് പൊടിച്ചത് (ഇത് അവസാനം ഇട്ടാ മതി എരിവ് കൂടുതല്‍ വേണ്ടവര്‍ക്ക് കുരുമുളക് പൊടിയുടെ അളവ് കൂട്ടാം  ) എല്ലാം ചേര്‍ത്തു ഒന്ന് ചെറുതായ് ചൂടാക്കി  വെന്ത കോഴിയിലേക്ക് ചേര്‍ക്കുക ..ആവശ്യത്തിനു ഉപ്പ് ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചു ചെറു തീയില്‍ അടച്ചു വച്ച് വീണ്ടും ശരിക്കും വേവ് ആകും വരെ വേവിച്ചു എടുക്കുക ……………………

ഒടുവില്‍ ഒരു പത്തു മുപ്പതു  പെരും ജീരകം ഇടതു കൈ വെള്ളയില്‍ എടുത്തു അതിനെ വലതു കൈ വെള്ള കൊണ്ട് ഒന്ന് ഞെര്‍ിച്ചു പൊടിച്ചു ഇതിലേക്ക് ഇടണം ……….കറിവേപ്പില വെള്ളത്തില്‍ മുന്നേ ഇട്ടു വച്ചിരുന്നത് നന്നായി കഴുകി ഇതില്‍ ഇട്ടു വാങ്ങാനും മറക്കരുത് …………….

ശുഭ അവധി ……….പെപ്പേര്‍ ചിക്കന്‍ ഉണ്ടാക്കി ആഘോഷിക്കുക . സംഭവം ഇത് കുറച്ചേ കാണൂ ..വെള്ളം ഒരുപാട് ചേര്‍ത്ത് കോഴി രസം ഉണ്ടാക്കി കളയരുത് .സ്വല്‍പ്പം ചാറോടെ വറ്റിച്ചു എടുക്കണം

 

by ആദിത്യയുംഅനിലും

വന്‍പയര്‍ തീയല്‍

വന്‍പയര്‍ ഒരു കപ്പ്
ചുവന്നുള്ളി അഞ്ച് അല്ലി
പച്ചമുളക് രണ്ടെണ്ണം
വെളുത്തുള്ളി ഒരു സ്പൂണ്‍
കടുക് രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു ചെറിയ സ്പൂണ്‍
ഉപ്പ് പാകത്തിന്
മല്ലിപ്പൊടി രണ്ട് ടേബിള്‍സ്പൂണ്‍
മുളകുപൊടി ഒരു ടേബിള്‍സ്പൂണ്‍
വാളന്‍പുളി നെല്ലിക്ക വലിപ്പത്തില്‍
വറ്റല്‍മുളക് രണ്ടെണ്ണം
കറിവേപ്പില ഒരു തണ്ട്
വെളിച്ചെണ്ണ ആവശ്യത്തിന്

വന്‍പയര്‍ ഉള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിക്കുക. ചൂടായ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച് വറ്റല്‍മുളകും ഉള്ളിയും കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് ചതച്ചുവെച്ചിരിക്കുന്ന വെളുത്തുള്ളിയും ചേര്‍ത്ത് മൂപ്പിക്കുക. അതിനുശേഷം മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് മൂപ്പിക്കുക. ശേഷം ഉപ്പും മുളകും ചേര്‍ത്ത് വേവിച്ചുവെച്ച വന്‍പയര്‍ ചേര്‍ക്കുക. അതിലേക്ക് പുളി പിഴിഞ്ഞൊഴിച്ച് വെള്ളവും ചേര്‍ത്തിളക്കുക. നന്നായി തിളച്ച് വെള്ളം കുറുകിവരുമ്പോള്‍ വാങ്ങിവെക്കുക.

by ആദിത്യയുംഅനിലും

 

നോമ്പ് കഞ്ഞി

വേണ്ട സാധനങ്ങള്‍ :
ഒരു നാഴി പൊടിയരി
വെളുത്തുള്ളി : ഗള്‍ഫിലെ എങ്കില്‍ മൂന്ന്‌ അല്ലി, നാട്ടിലെ എങ്കില്‍ ഏഴ് അല്ലി.
ഉലുവ : ഒന്നര ടീ സ്പൂണ്‍.
ആശാളി : ഒന്നര ടീസ്പൂണ്‍
ജീരകം : ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി : കാല്‍ ടീസ്പൂണ്‍.
തേങ്ങ: അര മുറി ചെരകിയത്

ഉണ്ടാക്കുന്ന വിധം :
കുക്കറില്‍ ആവശ്യത്തിന് വെള്ളം അടുപ്പില്‍ വെച്ച് വെളുത്തുള്ളി അറിഞ്ഞതും ഉലുവയും അശാളിയും ഇട്ടു തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോള്‍ അരി കഴുകി ഇടുക.
കുക്കര്‍ അടച്ചു വെച്ച് വേവിക്കുക.
വെന്ത ശേഷം (രണ്ടോ മൂന്നോ വിസില്‍ ) കുക്കര്‍ തുറന്ന്, തേങ്ങ, മല്ലിപ്പൊടി , ജീരകം എന്നിവ മിക്സിയില്‍ അരച്ച് കഞ്ഞിയില്‍ ചേര്‍ത്ത് ഇളക്കി അര മിനിറ്റ്‌ കൂടി വേവിക്കുക.

ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പയര്‍ അല്ലെങ്കില്‍ വാഴക്കാ തോരന്‍, അച്ചാര്‍ ഇവയോടൊപ്പം കഴിക്കാം

 by ആദിത്യയുംഅനിലും

പച്ചക്കറി ബിരിയാണി

സാദാരണയായി 5 പേര്‍ക്ക് കഴിക്കാവുന്ന ബിരിയാണിയുടെ ചേരുവകളാണ് താഴെ കൊടുത്തിരിക്കുന്നത്‌
ബിരിയാണി അരി
1 കിലോഗ്രാം
നെയ്യ്‌
200 ഗ്രാം
കിസ്മിസ്‌
25 ഗ്രാം
ഏലക്ക,പട്ട പൊടിച്ചത്
അര ടീ സ്പൂണ്‍
സവാള
5 എണ്ണം
ഗ്രീന്‍പീസ്
100 ഗ്രാം
കാരറ്റ്
100 ഗ്രാം
ഉരുളകിഴങ്ങ്
100 ഗ്രാം
ബീന്‍സ്‌-പയര്‍
100 ഗ്രാം
തക്കാളി
200 ഗ്രാം
പച്ച മുളക്
10 എണ്ണം
ഇഞ്ചി
50 ഗ്രാം
വെളുത്തുള്ളി
25 ഗ്രാം
മല്ലി, പൊതീന ചപ്പ്
25 ഗ്രാം
ഉപ്പ്
പാകത്തിന്

1.       ഗ്രീന്‍പീസ്‌ 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക

2.       കാരറ്റ്, ഉരുളകിഴങ്ങ്, ബീന്‍സ്‌-പയര്‍, സവാള, തക്കാളി, മല്ലി, പൊതീന ചപ്പ്  എന്നിവ ചെറുതായി അറിഞ്ഞു വെക്കുക.
3.       പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി ചതച്ചു വെക്കുക
4.       അരിഞ്ഞു വച്ച 2 സവാള 100 ഗ്രാം നെയ്യില്‍ മൂപ്പിച്ചു അതില്‍ കിസ്മിസ്‌ ചേര്‍ത്ത് മാറ്റി വെക്കുക
5.       ഗ്രീന്‍പീസ്‌ കുക്കറില്‍ ഒരു തവണ വേവിച്ചെടുക്കുക
6.       അരിഞ്ഞു വച്ച 3 സവാള 100 ഗ്രാം നെയ്യില്‍ മൂപ്പിക്കുക
7.       ഇതിലേക്ക് വേവിച്ചെടുത്ത ഗ്രീന്‍പീസ്‌ അരിഞ്ഞു വച്ച കാരറ്റ്, ഉരുളകിഴങ്ങ്, ബീന്‍സ്‌-പയര്‍, തക്കാളി, ചതച്ചു വച്ച  എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക
8.       ശേഷം മല്ലി, പൊതീന ചപ്പ് എന്നിവയും, ഏലക്ക,പട്ട പൊടിച്ചതും ഇതില്‍ ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കുക
9.       ബിരിയാണി അരി ചെറുതായി വേവിച്ചു ഊറ്റി എടുത്ത് ഇതിനുമുകളില്‍ ചേര്‍ക്കുക
10.   കിസ്മിസ്‌ ചേര്‍ത്ത മൂപ്പിചെടുത്തു മാറ്റിവെച്ച സവാള നെയ്യോടു കൂടി ഇതിനു മുകളില്‍ പാകുക
11.   പാത്രം അടച്ചു 5 മിനുറ്റ് ചെറിയ തിരിയില്‍ വേവിക്കുക
നോട്ട് : ഉപ്പുപാകത്തിനു ചേര്‍ക്കുക
കോഴി പൊരിച്ചത്
കോഴി ഇറച്ചി
1 കിലോഗ്രാം
ഇഞ്ചി
25 ഗ്രാം
പച്ചമുളക്
3 എണ്ണം
വലിയ ചീരകം
അര ടീ സ്പൂണ്‍
മല്ലിച്ചപ്പ്, പൊതീന
25 ഗ്രാം
കറിവേപ്പില
1 ഇല്ലി
ചെറിയ ഉള്ളി
3 എണ്ണം
മുളകു പൊടി
2 ടീ സ്പൂണ്‍
മല്ലി പൊടി
അര ടീ സ്പൂണ്‍
മഞ്ഞ പൊടി
1 ടീ സ്പൂണ്‍
മൈദ പൊടി   
1 ടീ സ്പൂണ്‍
ചെറുനാരങ്ങനീര്
2 ടീ സ്പൂണ്‍
ഉപ്പ്
പാകത്തിന്
1.       കോഴി ചെറിയ കഷ്ണങ്ങളായി അറിഞ്ഞു വെക്കുക
2.       ഇഞ്ചി, പച്ചമുളക്, വലിയ ചീരകം, മല്ലിച്ചപ്പ്, പൊതീന, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചതച്ചുവേക്കുക
3.       ഇത് ചെറിയ കഷ്ണങ്ങളായി അറിഞ്ഞു വച്ച കോഴിയില്‍ ചേര്‍ക്കുക
4.       മുളകു പൊടി, മല്ലി പൊടി, മഞ്ഞ പൊടി, മൈദ പൊടി എന്നിവയും ചെറു നാരങ്ങ നീരും ചേര്‍ത്ത് കുഴച്ചു വെക്കുക
5.       10 മിനുറ്റ് കഴിഞ്ഞതിനു ശേഷം തിളച്ച വെളിച്ചെണ്ണയില്‍ ഇത് പൊരിചെടുക്കാം
നോട്ട് : ഉപ്പുപാകത്തിനു ചേര്‍ക്കുക
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ അറിയിക്കുക.
കൂടുതല്‍ മലബാര്‍ സ്പെഷ്യല്‍ വിഭവങ്ങള്‍ക്ക് www.malabarmess.blogspot.com സന്ദര്‍ശിക്കുക

ഐകൂറ കറി..

ഐകൂറ – ഒരു കിലോ
സവാള – വലുത് ഒന്ന്
വെള്ളുള്ളി – ഒരു പത്തു അല്ലി
ഇഞ്ചി – ഒരു മീഡിയം കഷണം
പച്ച മുളക് – നാല് എണ്ണം
തക്കാളി – ഒരെണ്ണം
കറിവേപ്പില – രണ്ടു കൊന്തു
മുളക് പൊടി – അര ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി – രണ്ടു ടീസ്പൂണ്‍ (എരിവു ഇഷ്ടം ആണേല്‍ രണ്ടര ഇടാം)
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുടം പുളി – മൂന്നു എണ്ണം
ഉപ്പു – പാകത്തിന്..

കുടം പുളി ആദ്യമേ ഒരു ബൌളില്‍ ചൂട് വെള്ളത്തില്‍ ഇട്ടു വയ്ക്കുക..

ചട്ടിയില്‍ ആദ്യം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതില്‍ ഉലുവ പൊട്ടിക്കുക, അതിലേക്കു സവാള ഒന്ന് ചതച്ചു ഇട്ടു വഴറ്റുക. ഒന്ന് ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ അതിലേക്കു വെള്ളുള്ളിയും ഇഞ്ചിയും ചതച്ചത് ഇട്ടു ഇളക്കുക.. ഇതെല്ലാം ഒന്ന് മൂക്കുമ്പോള്‍ അതിലേക്കു മസാല പൊടികള്‍ ഓരോന്നായ് ചേര്‍ത്തു ഇളക്കുക, പുളിയും ആ വെള്ളവും അതിലേക്കു ചേര്‍ക്കുക. തക്കാളിയും അതിലേക്കിട്ടു ചെറു തീയില്‍ മൂടി വച്ച് തിളപ്പികുക.. ചെറിയ തിള വരുമ്പോള്‍, ആവിശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ല തീയില്‍ നന്നായ് തിളപ്പിക്കുക.. അതിലേക്കു മീന്‍ ഇടുക..ആവിശ്യത്തിന് ഉപ്പു ചേര്‍ക്കണം..
അതിനു ശേഷം തേങ്ങ പിഴിഞ്ഞ് പാല്‍ എടുക്കുക. നന്നായ് തിളച്ചു കൊണ്ടിരിക്കുമ്പോള്‍ പാല്‍ അതിലെക്കൊഴിക്കുക.. ആവിശ്യത്തിന് വറ്റിച്ചു എടുക്കണം. ലാസ്റ്റ് പച്ച മുളകും കറിവേപ്പിലയും മുകളില്‍ ഇട്ടു തീ ഓഫ്‌ ചെയ്യുക.

 by അന്നാമോട്ടി

ഞണ്ട് കറി

കായല്‍ ഞണ്ട് – ഒരു കിലോ(കഴുകി പുറം തോട് കളഞ്ഞു ചെറിയ കഷങ്ങള്‍ ആക്കി ഒടിച്ച് എടുത്തത്‌ 

മഞ്ഞള്‍ പൊടി-കാല്‍ സ്പൂണ്‍  ,ഉപ്പ്-പാകത്തിന്  ,പച്ചമുളക് -നാലെണ്ണം എന്നിവ അല്‍പ്പം വെള്ളം ഒഴിച്ച് വേവിച്ചു വെള്ളം പറ്റിച്ചു എടുക്കുക

ഗ്രേവിക്ക് ..

വെളുത്തുള്ളി -കാല്‍ കപ്പു ചതച് എടുത്തത്‌

ഉള്ളി -അരകപ്പ് ചതച്ചു എടുത്തത്‌

വേപ്പില -രണ്ടു അല്ലി

കുരുമുളക് – രണ്ടു സ്പൂണ്‍  ചതച്ചു എടുത്തത്‌

പട്ട ,കരയമ്പു- ഒരു സ്പൂണ്‍ ചതച്ചു എടുത്തത്

മുളകുപൊടി -കാല്‍ സ്പൂണ്‍  എന്നിവ എണ്ണയില്‍ വഴറ്റി അതിലേക്കു വേവിച്ചു വെചിരിക്കുന്ന ഞണ്ട് ഇട്ടു നന്നായി ഇളക്കി കൂട്ടി ആവി കയറ്റി ഇറക്കണം

 by അനു♚ക്യൂന്‍ ഓഫ് ഹാർട്സ്♚

നൂഡില്‍സ് എങ്ങനെ പാചകം ചെയ്തു കഴിക്കാം.

നൂഡില്‍സ്(റെഡിമെയ്ഡ് പാക്ക്)-1

നല്ല ചൂടുള്ള വെള്ളം-ആവശ്യത്തിനു

പാചകം ചെയ്യേണ്ട വിധം
ആദ്യം നൂഡില്‍സ് പാക്കിന്റെ ഒരു സൈടെ സാവധാനം ഇളക്കി മാറ്റുക.എന്നിട്ട് അടയാളപ്പെടുത്തിയ മാര്‍ക്ക് വരെ ചൂടുവെള്ളം ഒഴിക്കുക.വീണ്ടും ഇളക്കിമാറ്റിയ ഫോയില്‍ ഒട്ടിക്ക.അഞ്ചു മിനുറ്റിന് ശേഷം ചൂടോടെ കഴിക്ക.

by ഏകാകി™…തനിച്ച് ഒന്നിനുമല്ലാതെ

റവ മൈദാ വട്ടയപ്പം

റവ -കാല്‍ കിലോ

മൈദാ -കാല്‍ കിലോ

ഏത്തപ്പഴം -രണ്ടു എണ്ണം (ചെറുതായി വട്ടത്തില്‍ അറിഞ്ഞത് )

തേങ്ങാപ്പാല്‍ -ഒരു തേങ്ങയുടെ

ഏലക്ക -മൂനെന്നം തൊലികളഞ്ഞ് പൊടിച്ചു എടുക്കണം

ഉപ്പ് -പാകത്തിന്

പഞ്ചസാര – അഞ്ചു സ്പൂണ്‍

മൈദാ റവ ,ഏലക്ക ,ഉപ്പ് പഞ്ചസാര എന്നിവ തേങ്ങാപാലില്‍ കലക്കി കട്ട കെട്ടാതെ കുഴപ് രൂപത്തില്‍ എടുക്കുക

അതിലേക്കു പഴം ഇട്ടു ഒടഞ്ഞു പോകാതെ ഇളക്കി എടുക്കുക

ഇട്ട്ലി ചെമ്പില്‍ വട്ടത്തില്‍ ഉള്ള പത്രത്തില്‍ എണ്ണാ പുരട്ടി മാവ് ഒഴിച്ച് ആവിയില്‍ പുഴുങ്ങി എടുക്കുക

by അനു♚ക്യൂന്‍ ഓഫ് ഹാർട്സ്♚

റവ വട്ടയപ്പം

ആവശ്യമുള്ള സാധനങ്ങള്‍ – റവ, ശര്‍ക്കര/പഞ്ചസാര, തെങ്ങ, കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി, ഏലയ്ക്ക , ഉപ്പ്.

രണ്ട് കപ്പ് റവ എടുത്ത് അല്പം യീസ്റ്റ് ചെര്‍ത്ത് കുഴ്ചു വയ്ക്കുക.

പുളിച് പൊങിയതിനു ശെഷം പഞ്ചസാരയൊ / ശര്‍ക്കരയൊ ചെര്‍ക്കുക. (അവരവരുടേ ആവശ്യത്തിനു അനുസരിച് ചെര്‍ക്കുക)

തേങ്ങ ചിരകിയത് (രണ്ട് കപ്പ് റവയ്ക്ക് അരക്കപ്പ് തെങ്ങ കുറഞ്ഞത് വേണം), കശുവണ്ടി, ഉണക്ക മുന്തിരി (ഒരൊ കൈപിടി ) ഏലയ്ക്ക എന്നിവ ചെര്‍ക്കുക

ആവശ്യത്തിനു ഉപ്പ് ചെര്‍ത്ത് എല്ലാം നന്നായി കുഴച് ഒരു പാത്രത്തില്‍ ഒഴിച് അപ്പ പാത്രത്തില്‍ വച് ആവിക്കു വെവിക്കുക. (ഇഡ്ഡ്ലി തട്ടില്‍ ഒഴിചും വേവിക്കാം)

റവ വറത്തൊ വറക്കാതെയൊ ഉപയൊഗിക്കാം..വറക്കാത്തപ്പൊള്‍ നല്ല മയം കിട്ടുന്നു എന്ന് തോന്നുന്നു. (നിങളുടേ ഇഷ്ടം)

പുളിപ്പിക്കാന്‍ വക്കുംബൊള്‍ തന്നെ കശുവണ്ടി , ഉണക്ക മുന്തിരി ഇവചെര്‍ത്താല്‍ അവ കുതിര്‍ന്നും ഇരിക്കും(നിങ്ങളുടെ ഇഷ്ടം)

by എന്ന് സ്വന്തം സെബിച്ചായന്‍